Administrator
Administrator
നിങ്ങള്‍ ഇപ്പോഴും അതും ഓര്‍ത്തിരിക്കുകയാണോ?
Administrator
Saturday 2nd October 2010 9:55pm

ഒന്നും പഴയതുപോലെയാവില്ല. ഇനിയൊരു കണ്ടുമുട്ടലും സാധ്യമല്ല, നമുക്കിടയില്‍ ഇനിയാതൊന്നും ശേഷിക്കുന്നുമില്ല. നീ നിനക്കും ഞാന്‍ എനിക്കും; ഇതാ ഇവിടെ തീരുകയാണ് നമ്മുടെ നടപ്പാതകള്‍’ ബന്ധങ്ങള്‍ തകരുന്നത് സ്വാഭാവികമാണ്. അത് ആരുടെയും തെറ്റല്ല. കാലം അങ്ങിനെയാണ് കരുതിയത് എന്നു പറഞ്ഞു നാം തടിതപ്പും. ഒരു പ്രണയബന്ധം വേണ്ട എന്നു ആദ്യം തീരുമാനിക്കുന്നയാള്‍ക്ക് ബന്ധം ഇല്ലാതാകുമ്പോഴുണ്ടാകുന്ന ആഘാതം പൊതുവേ കുറവായിരിക്കും. പങ്കാളിക്കായിരിക്കും അതിന്റെ ആഘാതം മുഴുവനും. എന്നാലും തകര്‍ന്നൊരു ബന്ധത്തില്‍ നിന്നും പെണ്‍കുട്ടികള്‍ എളുപ്പം കരകയറുമ്പോള്‍ യുവാക്കള്‍ക്ക് അത് കുറച്ച് പ്രയാസമാണത്രെ.

പ്രണയം ഇല്ലാതാവുക എന്നു വച്ചാല്‍ തീര്‍ച്ചയായും ഹൃദയഭോദകമായ ഒന്നായതിനാല്‍ ആര്‍ക്ക് കൂടുതല്‍ വേദനിച്ചു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. എത്രയും വേഗം ആ വേദന മറക്കുന്നുവോ അത്രയും നല്ലത്. പഴയ ആ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ മോചിതരായോ എന്നറിയാന്‍ ഇതാ ഒരു ചോദ്യാവലി. ആരെയും വേദനിപ്പിക്കാനല്ല. അതെല്ലാം മറന്ന് മുന്നേറാനാണ്.

നിങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു തോന്നിയിട്ടുണ്ടോ?

A) ഒരിക്കലുമില്ല. അത് പ്രണയമായിരുന്നില്ല
B) അങ്ങിനെ തോന്നിയിട്ടില്ല
C) തീര്‍ച്ചയായും

എന്നാണ് നിങ്ങള്‍ അവസാനമായി ‘ഞങ്ങളുടെ ഗാനം’ കേട്ടത്?

A) പിരിഞ്ഞതിനുശേഷം കേട്ടതേയില്ല
B) അതെനിക്ക് കേള്‍ക്കാന്‍ ഇഷ്ടമല്ല, ആ ഗാനം എന്നെ കരയിക്കും
C) ഞാന്‍ അത് എപ്പോഴും കേള്‍ക്കും. ദ ഇപ്പോഴും പാടികൊണ്ടിരിക്കുകയാണ്

പഴയ പ്രണയകഥയിലെ എന്തൊക്കെ ശേഷിപ്പുകളാണ് നിങ്ങള്‍ സൂക്ഷിക്കുന്നത്?

A) യാതൊന്നുമില്ല

B) അവന്‍/അവള്‍ ഇപ്പോഴും എന്റെ ഫോണ്‍ബുക്കിലും ചാറ്റ് ലിസ്റ്റിലും ഉണ്ട്

C) ഞങ്ങളുടെ ആ സ്‌പെഷല്‍ സി ഡി അത് എല്ലാ രാത്രിയിലും ഞാന്‍ കേള്‍ക്കും. ഇ-മെയ്‌ലുകള്‍, ഡിലീറ്റ് ചെയ്യാത്ത ചാറ്റ് ഹിസ്റ്ററി, അവന്‍/അവള്‍ വാങ്ങിത്തന്ന മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പി, ആദ്യമായി കിട്ടിയ ഗ്രീറ്റിങ് കാര്‍ഡ്, ചോക്ക്‌ലേറ്റ് കവര്‍, റോസ്പൂവ്..പിന്നെയും പിന്നെയും എന്തൊക്കെ.

നിങ്ങളുടെ സെക്‌സിനെക്കുറിച്ച് സുഹൃത്തുക്കളോട് പറയാറുണ്ടോ?

A) ഇല്ല
B) ചിലപ്പോഴൊക്കെ. ചിലകാര്യങ്ങള്‍ ഓര്‍മവരുമ്പോള്‍
C) പറയാന്‍ ശ്രമിച്ചാലും കൂട്ടുകാര്‍ സമ്മതിക്കില്ല.

അവനോട് /അവളോടൊത്ത് സ്ഥിരം പോകാറുള്ള റസ്‌റ്റോറന്റില്‍ എത്തുമ്പോള്‍ എന്താണ് തോന്നുക

A) അത് പഴയ ഓര്‍മകള്‍ കൊണ്ടുവരും
B) അവിടെ നിന്ന് എത്രയും വേഗം മാറിപ്പോകും
C) തകര്‍ന്നു പോകുന്നതായി തോന്നു. ഓര്‍മകള്‍ എന്നെ മുക്കികളയും

എപ്പോഴെങ്കിലും പഴയ ബന്ധം തിരിച്ചുവന്നാല്‍ തുടരുമോ?

A) ഇല്ല. ഞങ്ങള്‍ ഒരിക്കലും ഇനി ഒന്നായികാണാന്‍ പറ്റില്ല
B) ആലോചിക്കും
C) ഓ തീര്‍ച്ചയായും. അതിന് അങ്ങിനെ നടക്കുമോ?

നിങ്ങള്‍ക്ക് ഇപ്പോള്‍ വല്ല പ്രണയബന്ധവുമുണ്ടോ?

A) ഇതുവരെയില്ല. പക്ഷെ വേണം
B) എനിക്കങ്ങെയാണ് തോന്നുന്നത്
C) മറ്റൊരാളുടേതാവുന്നത് എനിക്ക് ആലോചിക്കാനാവില്ല.

ഉത്തരങ്ങള്‍

കൂടുതല്‍ A യാണ് ഉത്തരമെങ്കില്‍

തീര്‍ച്ചയായും നിങ്ങള്‍ ആ പഴയ ബന്ധത്തെ എപ്പഴേ മറന്നു കഴിഞ്ഞു. ഈ ബന്ധം ഇങ്ങനെ അവസാനിച്ചതില്‍ നിങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അവരില്ലാതെ തന്നെ നിങ്ങള്‍ക്ക് ഇപ്പോഴും പഴയതുപോലെ കഴിയാനാവും. പുതിയൊരാളെ നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടാകാം. വൈകാരികമായ ഉയര്‍ച്ച- താഴ്ചകളെ എങ്ങിനെ കൈകാര്യം ചെയ്യാമെന്ന് നിങ്ങള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. പഴയ ബന്ധത്തിന്റെ യാതൊരു വിഴിപ്പും നിങ്ങള്‍ പേറുന്നില്ല. പുതിയ ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് എളുപ്പം ചെന്നു ചേരാനാവും.

കൂടുതല്‍ B യാണ് ഉത്തരമെങ്കില്‍

പഴയ ബന്ധം നിങ്ങളെ പലപ്പോഴും അലട്ടാറുണ്ടെങ്കിലും ഇല്ലെന്ന് നിങ്ങള്‍ക്ക് നന്നായി അഭിനയിക്കാനറിയാം. ഇപ്പോഴും പഴയബന്ധം നിങ്ങളുടെ മനസില്‍ നങ്കൂരമിടാറുണ്ട്. ഒക്കെ മറന്ന മുന്നോട്ട് പോകണം. നിങ്ങള്‍ ഇപ്പോള്‍ വെറുമൊരു എക്‌സ് മാത്രമാണ് എന്ന ചിന്ത മതി എല്ലാം മറന്ന് മുന്നേറാന്‍. അത് ബുദ്ധിമുട്ടാണ് എന്നറിയാം, പക്ഷെ നിങ്ങള്‍ സന്തോത്തോടെയിരിക്കാന്‍ അതു മാത്രമേ വഴിയുള്ളൂ. എല്ലാം മറക്കുക.

കൂടുതല്‍ C യാണ് ഉത്തരമെങ്കില്‍

തീര്‍ച്ചയായും നിങ്ങള്‍ ഇപ്പോഴും പഴയ ബന്ധത്തെയും കെട്ടിപ്പിടിച്ചിരിക്കുകയാണ്. ആ വേദനയില്‍ നിങ്ങള്‍ നീറി പുകയുകയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധം സാക്ഷാത്കരിക്കാന്‍ പറ്റിയില്ല എന്നത് ഒരു യാഥാര്‍ത്യമാണ്. അതിന്റെ ഞെട്ടലും നിരാശയും ഒന്നും നിങ്ങളെ വിട്ടൊഴിഞ്ഞിട്ടില്ല. പക്ഷെ അതെല്ലാം ഉണ്ടാക്കുന്ന നീരസം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും. നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുയും ചെയ്യുന്ന ഒരാളെയായിരിക്കും നാം അതുകൊണ്ടു നഷ്ടപ്പെടുത്തുന്നത്.

Advertisement