എഡിറ്റര്‍
എഡിറ്റര്‍
സരിതയുടെ ജാമ്യം ഒരു മണിക്കൂര്‍ കൊണ്ട് ഇല്ലാതാക്കാനുള്ള തെളിവുകള്‍ തന്റെ വശമുണ്ട്: ബിജു രാധാകൃഷ്ണന്‍
എഡിറ്റര്‍
Monday 3rd March 2014 12:44pm

biju-radhakrishnan-2

തിരുവനന്തപുരം: സരിതയുടെ ജാമ്യം ഒരു മണിക്കൂര്‍ കൊണ്ട് ഇല്ലാതാക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍.

സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയത്. രശ്മി വധക്കേസില്‍ തന്നെ സഹായിച്ചുവെന്ന് സരിത ആരോപിച്ച ഐഷ പോറ്റി എം.എല്‍.എയെ തനിക്കറിയില്ലെന്നും ബിജു പറഞ്ഞു.

രശ്മി വധക്കേസില്‍ എം.എല്‍.എ ആയ ഐഷ പോറ്റി ബിജു രാധാകൃഷ്ണനെയും അമ്മയെയും സഹായിച്ചുവെന്ന് സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ബിജുവിന്റെ അമ്മ തന്നെയാണ് തന്നോട് പറഞ്ഞതെന്നും സരിത പറഞ്ഞിരുന്നു.

എന്നാല്‍ സരിതയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജുവിനെയും കുടുംബത്തെയും തനിക്കറിയില്ലെന്നും പറഞ്ഞ് ഐഷ പോറ്റി ആരോപണത്തെ നിഷേധിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ രശ്മി വധക്കേസില്‍ സരിതയ്ക്ക് പങ്കുണ്ടെന്നും സരിതയാണ് കേസില്‍ ബിജുവിനെ സഹായിച്ചതെന്ന ആരോപണവുമായി ബിജുവിന്റെ കുടുംബസുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമായ ജിംനിഷ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ജിംനിഷ മുമ്പും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പറയാത്ത കാര്യങ്ങളാണ് അവരിപ്പോള്‍ പറയുന്നതെന്നും രശ്മി വധക്കേസില്‍ താന്‍ ബിജുവിനെ സഹായിച്ചിട്ടില്ലെന്നും സരിത മറുപടിയായി പറഞ്ഞിരുന്നു.

Advertisement