ബോളിവുഡിലെ സൂപ്പര്‍ താരം  സല്‍മാന്‍ ഖാന്റെ പിതാവിന്റെ വാചകം കേട്ടാല്‍ ഒരച്ഛനും ഇങ്ങനെയൊരു ഗതികേട് വരരുതെന്ന് തോന്നിപ്പോകും. മറ്റൊന്നുമല്ല, തന്റെ മകന്റെ വിവാഹത്തെ കുറിച്ചാണ് സല്‍മാന്റെ പിതാവ് സലിം ഖാന്‍ മനസ് തുറന്നത്.

തന്റെ മകന്റെ വിവാഹം എന്ന് നടക്കുമെന്ന് ദൈവത്തിന് പോലും പ്രവചിക്കാന്‍ കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

Ads By Google

അള്ളാഹുവിന് പോലും സല്‍മാന്‍ എന്ന് വിവാഹിതനാകുമെന്ന് പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ എങ്ങനെ അതേ കുറിച്ച് ഞാന്‍ പറയും. സല്‍മാന്റെ വധുവായി എന്റെ മരുമകളായി ഒരാള്‍ വീട്ടിലേക്ക് വരുന്നതും കാത്താണ് ഞങ്ങള്‍ ഇരിക്കുന്നത്. എന്നാല്‍ ആ പ്രതീക്ഷയെല്ലാം അസ്ഥാനത്താണെന്നാണ് തോന്നുന്നത്- സലിം പറഞ്ഞു.

ഇന്ത്യന്‍ സംഗീതകുലപതി കിഷോര്‍ കുമാറിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സലീം. കിഷോര്‍ വളരെ മികച്ച ഒരു അഭിനേതാവും സംഗീതജ്ഞനുമായിരുന്നെന്നും  അദ്ദേഹത്തിന് പകരം വെയ്്ക്കാവുന്ന ഒരു വ്യക്തിത്വം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും സലീം പറഞ്ഞു.

കിഷോറിന്റെ സഹോദരന്‍ അശോക് കുമാറുമായി തനിയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നെന്നും. അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മുന്നില്‍ താന്‍ നമിക്കുന്നെന്നും സലീം പറഞ്ഞു.