ഷിക്കാഗോ : മുബൈ ഭീകരാക്രമണകേസിന്റെ മുഖ്യ സൂത്രധാരന്‍ മാരിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് 35 വര്‍ഷം കഠിനതടവ്. ഷിക്കാഗോ ഫെഡറല്‍ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

Ads By Google

ലഷ്‌കറെതൊയിബ അംഗമായ ഇയാള്‍ക്ക് മുംബൈ ഭീകരാക്രമണക്കേസ് ഉള്‍പ്പെടെ 12 കുറ്റങ്ങള്‍ക്കാണ ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ച് അന്വേഷണവുമായി സഹകരിച്ചത് കൊണ്ട് വധശിക്ഷയില്‍ നിന്നും ഒഴിവാക്കി.

പൊതുസമൂഹത്തെ  ഹെഡ്‌ലിയിടെ ഭീഷണിയില്‍  നിന്ന് രക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്ന് വിധി പറഞ്ഞ ജഡ്ജി വിശദീകരിച്ചു.  ഇനി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യാന്‍ ഇയാളെ അനുവദിച്ച കൂടെന്നും ജഡ്ജി കൂട്ടി ചേര്‍ത്തു.

ഹെഡ്‌ലിക്ക് 30-35 വര്‍ഷം ശിക്ഷ കൊടുക്കണമെന്നാണ്  ഷിക്കാഗോയിലെ ജില്ലാ കോടതി ആവശ്യപ്പെട്ടത്. അതേസമയം   പരമാവധി ശിക്ഷ തന്നെ ജഡ്ജി ഹാരി ലിബന്‍വീവര്‍ വ്യാഴാഴ്ച വിധിച്ചിരുന്നു.

പാക്കിസ്ഥാന്‍ വംശജനായ ഹെഡ്‌ലി യു.എസ് പൗരനാണ്. 2008 ലെ മുമ്പൈ ഭീകരാക്രമണ കേസില്‍ ഇയാള്‍ മുഖ്യ ആസൂത്രണം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. മുംബൈയിലെ സ്ഥലങ്ങളെ സംബന്ധിച്ച എല്ലാ വീഡിയോ ദൃശ്യങ്ങളും ഭീകര്‍ക്ക്  കൊടുത്തത്  ഹെഡ്‌ലി തന്നെയായിരുന്നു.

അതേ സമയം  ഹെഡ്‌ലിയെ ഇന്ത്യക്ക് കൈമാറണമെന്ന് ഇന്ത്യയുടെ നാളുകളായുള്ള ആവശ്യം അമേരിക്ക നിരസിച്ചു. ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നതിനാല്‍ ഇന്ത്യക്ക കൈമാറാനാകില്ലെന്ന് അമേരിക്കന്‍ അറ്റോര്‍ണി ഗാരി.എസ് ഷാപിറോ ഷിക്കഗോ കോടതിയെ അറിയിച്ചിച്ചു.

ഹെഡ്‌ലിക്കും മറ്റ എട്ട് പേര്‍ക്കുമതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന്റെ കുറ്റപത്രം  യു.എസ് അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഹെഡ്‌ലിയുടെ കൂട്ടാളിയായ തഹാവൂര്‍റാണയെ 14 വര്‍ഷം തടവിന് ഷിക്കാഗോ കോടതി ശിക്ഷിച്ചത്‌.