ഇംഫാല്‍: മണിപ്പൂരിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായ മീരാ ഭായി അക്കോയിജായുടെ ഒരു വിചിത്രമായ പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Ads By Google

ഗോത്രവര്‍ഗമല്ലാത്ത മീറ്റേയിസ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളോട് ചുരുങ്ങിയത് പന്ത്രണ്ട് കുട്ടികളെങ്കിലും പ്രസവിക്കണമെന്നാണ്‌ മന്ത്രി പറഞ്ഞത്‌.

Subscribe Us:

മീറ്റേയിസ് വിഭാഗത്തിന് വംശനാശം സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പ്രഖ്യാപനമെന്നും മന്ത്രി വിശദീകരിക്കുന്നു.

കുംടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മൂലം ഒന്നോ രണ്ടോ കുട്ടികള്‍ മതിയെന്ന് ഈ വിഭാഗത്തില്‍ പെട്ടവര്‍ ചിന്തിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് ഈ വിഭാഗത്തിന്റെ തന്നെ വംശനാശത്തിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.

ചുരുങ്ങിയത് പന്ത്രണ്ട് കുട്ടികളെയെങ്കിലും പ്രസവിക്കണം. കുടുംബാസൂത്രണം ഇവിടെ ബാധകമല്ല. മീറ്റേയിസ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ പൊതുവെ കുറവാണെന്നും ഈ കുറവ് നികത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.