എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂര്‍ സ്‌ഫോടനം: ഫാസിഹിനെ സൗദി ഇന്ത്യയ്ക്ക് കൈമാറി
എഡിറ്റര്‍
Monday 22nd October 2012 1:44pm

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പ്രതിയായ ഭീകരന്‍ ഫാസിഹ് മഹ്മൂദിനെ സൗദി അറേബ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ അംഗമാണ് ഇയാള്‍.

Ads By Google

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനക്കേസിലും ദല്‍ഹി ജുമാ മസ്ജിദിന് സമീപമുണ്ടായ വെടിവയ്പിലും പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

2010ല്‍ ജമാ മസ്ജിദിനടുത്ത് നടന്ന വെടിവെപ്പിലും ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെ സ്‌ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ബിഹാര്‍ സ്വദേശിയായ ഫാസിഹ് എന്‍ജിനീയറാണ്.

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനക്കേസില്‍ ഇന്റര്‍പോള്‍ പുറപ്പെടുവിച്ച തിരച്ചില്‍ നോട്ടിസിനെത്തുടര്‍ന്ന് ഫാസിഹ് സൗദിയില്‍ പിടിയിലാകുകയായിരുന്നു.

മെയ് മാസത്തിലാണ് സൗദി സര്‍ക്കാര്‍ ഫാസിഹിനെ അറസ്റ്റുചെയ്തത്. ഫാസിഹിന്റെ ഭീകരബന്ധം തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ സൗദിക്ക് കൈമാറിയിരുന്നു.

ഫാസിഹിനെ കൈമാറുന്നത് സംബന്ധിച്ച് സി.ബി.ഐ സൗദി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഫാസിഹിനെ കാണാതായതിനെത്തുടര്‍ന്ന് ഭാര്യ നിഖത് പര്‍വീണ്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Advertisement