ആലുവ: അന്താരാഷ്ട്ര വിപണിയില്‍ രണ്ട്‌കോടിയോളം രൂപ പിലവരുന്ന ഹഷീഷ് ആലുവയില്‍ നിന്നും പോലീസ് പിടികൂടി. ഇടുക്കിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഹഷീഷ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ദേവികുളം ചാറ്റുപാറ ജയേഷ് (35), കുരിശുപാറ പുരമുറ്റത്ത് ജയകുമാര്‍ (31) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ നടന്നിട്ടുളളതില്‍ ഏറ്റവും വലിയ വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.