ന്യൂദല്‍ഹി: ഐ.സി.സി റാങ്കിങ് പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയ്ക്ക് ഒന്നാം സ്ഥാനം. ഇത്തവണ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമതെത്തിയാണ് താരം ചരിത്രം കുറിച്ചത്.

Ads By Google

ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് മാത്രമാണ് അംലയ്ക്കു മുന്‍പു രണ്ടു വിഭാഗങ്ങളിലും ഒരേ കാലയളവില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്.

പാക്കിസ്ഥാനെതിരെ ജൊഹാനസ്ബര്‍ഗില്‍ കാഴ്ചവച്ച മികച്ച പ്രകടനമാണ് അംലയെ ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഐ.സി.സി റാങ്കിങ് ചാര്‍ട്ടില്‍ ഒന്നാമനായതിലും സന്തോഷമുണ്ടെന്ന് അംല പ്രതികരിച്ചു.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നന്നായി കളിക്കാന്‍ സാധിച്ചു. അതുതന്നെയാണ് ഈ നേട്ടത്തിന് അടിസ്ഥാനമെന്ന് വിശ്വസിക്കുന്നു. തുടര്‍ന്നും മികച്ച രീതിയിലുള്ള പെര്‍ഫോമന്‍സ് നല്‍കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അംല പറഞ്ഞു.