hashan thilakaratne on sri lanka cricket match fixingകൊളംബോ: ഒത്തുകളി ലങ്കന്‍ ക്രിക്കറ്റില്‍ സജീവമാണെന്ന ആരോപണവുമായി മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ ഹഷന്‍ തിലകരത്‌നെ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനേ പുറത്തുവിടുമെന്നും തിലകരത്‌നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ടി.വി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ തിലകരത്‌നെ ഇക്കാര്യം വ്യക്തമാക്കിയത്. ലങ്കന്‍ ക്രിക്കറ്റില്‍ ഒത്തുകളി ഈയിടെ തുടങ്ങിയതല്ല. 1992 മുതല്‍ താരങ്ങള്‍ പണംവാങ്ങി ഒത്തുകളിക്കുന്നുണ്ട്. ആരെല്ലാം പണംവാങ്ങിയെന്നും ഒത്തുകളിച്ചെന്നുമുള്ള വിവരങ്ങള്‍ താന്‍ ഉടനേ പുറത്തുവിടുമെന്നും ഹഷന്‍ പറഞ്ഞു.

ലങ്കയ്ക്കായി 200 ഏകദിനങ്ങളും 80ലധികം ടെസ്റ്റുകളും കളിച്ച താരമാണ് തിലകരത്‌നെ. 2003നും 04നുമിടയ്ക്ക് ലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍കൂടിയായിരുന്നു ഹഷന്‍.