എഡിറ്റര്‍
എഡിറ്റര്‍
ഇനി ഹാഷ് ടാഗ് സംവിധാനം ഡൂള്‍ ന്യൂസിലും
എഡിറ്റര്‍
Friday 28th June 2013 1:55pm

solar-oommen-hash-tag

മലയാള ഓണ്‍ലൈന്‍ ചരിത്രത്തില്‍ ഹാഷ് ടാഗ് സംവിധാനവുമായി ഡൂള്‍ ന്യൂസ് എത്തുന്നു.

കഴിഞ്ഞ ദിവസം മുതലാണ് ഈ സേവനം  ഫേസ്ബുക്ക് ജനങ്ങള്‍ക്കിടയിലേക്കെത്തിച്ചത്. മലയാള വെബ്‌സൈറ്റുകളില്‍ ആദ്യമായി ഡൂള്‍ ന്യൂസാണ് ഹാഷ് ടാഗ് സംവിധാനം വായനക്കാര്‍ക്കായി നല്‍കുന്നത്.

Ads By Google

ട്വിറ്ററിലും, ഇന്‍സ്റ്റാ ഗ്രാമിലുമായിരുന്നു നേരത്തെ ഹാഷ് ടാഗ് സംവിധാനം ഉണ്ടായിരുന്നത്. ഏതെങ്കിലും വിഷയത്തില്‍ നേരത്തെ ഡൂള്‍ ന്യൂസില്‍ നല്‍കിയി രിക്കുന്ന വാര്‍ത്തകളറിയാന്‍ ഈ ഹാഷ് ടാഗ് സൗകര്യം കൊണ്ട് വായനക്കാര്‍ക്ക് സാധിക്കും.

# ചിഹ്നത്തിന് ശേഷമുള്ള പദം ക്ലിക്ക് ചെയ്താല്‍ നേരത്തെ ഡൂള്‍ ന്യൂസ് ഈ പദം പരാമര്‍ശിച്ചിരുന്ന വാര്‍ത്തകള്‍ കാണാന്‍ സാധിക്കും.

ഉദാഹരണമായി വിവാദമായ സോളാര്‍ പാനലിനെ കുറിച്ചുള്ള വാര്‍ത്തയാണെങ്കില്‍

##സോളാര്‍ എന്ന വാക്കില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ആ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ഡൂള്‍ ന്യൂസ് നല്‍കിയ മുഴുവന്‍ വാര്‍ത്തകളും സൈറ്റില്‍ കാണാന്‍ സാധിക്കും.

നേരത്തെ ഈ വിഷയത്തില്‍ ഡൂള്‍ ന്യൂസ് എന്തൊക്കെ ചര്‍ച്ചകള്‍ നടത്തിയെന്നറിയാന്‍ ഹാഷ് ടാഗ് സംവിധാനം ഉപകരിക്കും.

സാധാരണ ഗതിയില്‍ ന്യൂസ് പോര്‍ട്ടലുകള്‍ ടാഗ് സംവിധാനം ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രത്യേക ടാഗില്‍ ഉള്‍പ്പെടുന്ന വാര്‍ത്തകള്‍ മാത്രമേ ആ ടാഗില്‍ ലിസ്റ്റ് ചെയ്‌പ്പെടുകയുള്ളൂ.

എന്നാല്‍ ഹാഷ് ടാഗ് ഉപയോഗിക്കുന്നത് വഴി ആ പദം വരുന്ന എല്ലാ വാര്‍ത്തകളും ലിസ്റ്റ് ചെയ്യപ്പെടുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ ഹാഷ് ടാഗ് വായനക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്പെടും.

Advertisement