ന്യൂദല്‍ഹി: ഹസാരെ സംഘം ഈ മാസം 30ന് ആരംഭിക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിന് പിന്തുണ തേടി ഓണ്‍ലൈനില്‍ പ്രചാരണം. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിനോട് പ്രതിഷേധിച്ചാണ് ജയില്‍നിറയ്ക്കല്‍ സമരം.

Subscribe Us:

സമരത്തിന്റെ പ്രചാരണത്തിനായി ഒരു വെബ്‌സൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്. സമരത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇതിന് പുറമെ എസ്.എം.എസ് അയച്ചും മിസ്ഡ് കോള്‍ ചെയ്തും സമരത്തില്‍ പങ്കാളികളാവാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.jailchalo.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എസ്.എം.എസ് അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ 575758 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. മിസ്ഡ് കോള്‍ ചെയ്ത് സമരത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ 073031509500 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോല്‍ ചെയ്യേണ്ടത്.

30,000 ഓളം പേര്‍ ഇതുവരെ ഈ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതുവരെ കൂടുതല്‍ രജിസ്‌ട്രേഷനും നടന്നിരിക്കുന്നത് എസ്.എം.എസ് വഴിയാണ്.

ഹസാരെ സംഘാംഗമായ കിരണ്‍ ബേദി ട്വിറ്ററിലൂടെ ജയില്‍ നിറയ്ക്കല്‍ സമരത്തിന് ജനങ്ങളുടെ പിന്തുണ തേടിയിരുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെയാണ് ജയില്‍ നിറയ്ക്കല്‍ സമരം (Jail Bharo Andolan).

Malayalam News
Kerala News in English