ന്യൂദല്‍ഹി: ലോക്പാല്‍ കരട് ബില്ലിനെച്ചൊല്ലി അണ്ണാ ഹസാരെ വീണ്ടും സമത്തിന്. അനിശ്ചിതകാല നിരാഹാര സമരത്തിന് മുന്നോടിയായി ഒരു ദിവസത്തെ നിരാഹാര സമരം ഹസാരെ തുടങ്ങി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ജന്ദര്‍ മന്ദിറിലാണ് സമരം തുടങ്ങിയത്.

അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി, മനിഷ് സിസോദിയ തുടങ്ങി ഹാസരെയുമായി വളരെ അടുപ്പമുള്ളവര്‍ ഒപ്പമുണ്ട്. രാജ്ഘട്ടില്‍ വലിയ ജനക്കൂട്ടം ഹസാരെക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചു.

ഉപവാസത്തിന് ബി.ജെ.പി പിന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ലിമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുമെന്ന് ഹസാരെ അറിയിച്ചിട്ടുണ്ട്. പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ച ലോക്പാല്‍ ബില്‍ തള്ളിക്കളയുന്നതായി ഹസാരെ വ്യക്തമാക്കി.

Malayalam news, Kerala news in English