ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആക്രമണമഴിച്ച് വിട്ടതിന് പിന്നാലെ അണ്ണാഹസാരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയും രംഗത്ത്. മന്‍മോഹന്‍ നല്ല വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് നടത്തുന്നതെന്നുമാണ് ഹസാരെയുടെ വിമര്‍ശനം.

സോണിയയെ പേരെടുത്ത് കുറ്റപ്പെടുത്താതെയായിരുന്നു വിമര്‍ശനം. ലോക്പാല്‍ ബില്‍ ഓഗസ്റ്റ്് 16ന് മുമ്പ് പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.