ന്യൂദല്‍ഹി: നികുതി വെട്ടിച്ച് വിദേശബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതുള്‍പ്പെടെയുളള കുറ്റങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഹസന്‍ അലി ഖാന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മുംബൈ കോടതിയാണ് ആരോപണങ്ങള്‍ സാധൂകരിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഹസന്‍ അലി ഖാന് ജാമ്യം അനുവദിച്ചത്.

സ്വസ് ബാങ്കുകളില്‍ ഇയാള്‍ക്ക് 8ബില്യണ്‍ ഡോളറിന്റെ സമ്പാദ്യമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ രേഖകളുടെ സഹായത്താല്‍ ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഹസന്‍ അലി ഖാനെ നാല് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിടാനും സുപ്രീംകോടതി ഉത്തരവിട്ടു.

Subscribe Us: