ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ പൂനെയിലെ വിവാദ വ്യവസായി ഹസന്‍ അലി ഖാന് 54,268 കോടി രൂപയുടെ ആസ്തിയുണ്‌ടെന്ന് സി.എ.ജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചു.

ആറുവര്‍ഷത്തിനിടെ ഹസന്‍ അലി ഖാന്റെ ആസ്തിയില്‍ നൂറിരട്ടി വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2001-2002 കാലയളവില്‍ 529 കോടി രൂപയായിരുന്നു ഹസന്‍ അലി ഖാന്റെ ആസ്തി. 2002-2003 കാലയളവില്‍ ഇത് 5404.7 കോടിയായി ഉയര്‍ന്നു. 2006-2007 കാലയളവുമ്പോഴേക്കും ഇത് 54,268 കോടിയായി. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഹസന്‍ അലി ഖാന്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ കീഴടങ്ങിയിരുന്നു.