എഡിറ്റര്‍
എഡിറ്റര്‍
ഹരിയാന ആദ്യ വീട്, ഗുജറാത്ത് രണ്ടാമത്തേത്: ഒസാമു സുസുക്കി
എഡിറ്റര്‍
Monday 27th August 2012 10:31am

ന്യൂദല്‍ഹി: സുസുക്കിയുടെ രണ്ട് പ്ലാന്റുകളുള്ള ഹരിയാന തന്റെ ആദ്യവീടാണെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും സി.ഇ.ഒയുമായ ഒസാമു സുസുക്കി. പുതിയ പ്ലാന്റ് ആരംഭിക്കാന്‍ പോകുന്ന ഗുജറാത്ത് രണ്ടാമത്തെ വീടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

‘ ഇന്ത്യയില്‍ നിന്നും പിന്മാറാനോ മനേസറിലെ നിര്‍മാണം നിര്‍ത്തിവെയ്ക്കാനോ യാതൊരു പദ്ധതിയുമില്ല. കഴിഞ്ഞ മുപ്പതുവര്‍ഷമായി ഞങ്ങള്‍ ഇവിടെയുണ്ട്. ‘ അദ്ദേഹം പറഞ്ഞു. കമ്പനിയുടെ കാര്യവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയുമായും ഗുജറാത്ത് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരുതിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിന് എല്ലാവര്‍ഷവും ഒസാമു സുസുക്കി എത്താറുണ്ട്. ഈയാഴ്ചയായിരുന്നു മീറ്റിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഇത് നീട്ടിയിരിക്കുകയാണ്.

ജൂലൈ 18ന് മനേസര്‍ പ്ലാന്റിലുണ്ടായ അക്രമസംഭവങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഭവത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്താനാണ് തങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. തൊഴിലാളികളില്‍ അതൃപ്തിയുണ്ടാക്കിയത് എന്താണെന്ന് മനസിലാക്കണം. തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement