Categories

വധേരയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയ ഉദ്യോസ്ഥനെതിരെയുള്ള കേസില്‍ സി.ബി.ഐ അന്വേഷണം

khemka

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ ##റോബര്‍ട്ട് വധ്രയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ##അശോക് ഖേംകയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം.

അശോക് ഖേംകയ്‌ക്കെതിരെയുള്ള കേസിലാണ് ഹരിയാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. 2009 ല്‍ ഖേംക സംസ്ഥാന വെയര്‍ഹൗസ് കോര്‍പ്പറേഷന്‍ മാനേജിങ് എഡിറ്ററായിരുന്നപ്പോള്‍ 8 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്നാണ് ആരോപണം.

ഗുജറാത്തിലെ ഒരു കമ്പനിക്ക് ഖേംക 8 കോടിയുടെ കരാര്‍ അനധികൃതമായി നല്‍കിയെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. അനുവാദമില്ലാതെ ഖേംക കരാറില്‍ മാറ്റം വരുത്തിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ആരോപണമുയര്‍ന്നത്.

റോബര്‍ട്ട് വധ്രയുടെ റിയല്‍ എസ്‌റ്റേറ്റ് ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുത്ത ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അശോക് ഖേംക. അശോക് ഖേംകയാണ് വധേരയുടെ സ്‌കൈലൈറ്റ്‌സ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഡി.എല്‍.എഫും തമ്മില്‍ നടന്ന അനധികൃത ഭൂമി ഇടപാട് റദ്ദാക്കിയത്.

57 കോടിയുടെ ഇടപാടായിരുന്നു ഖേംക റദ്ദാക്കിയത്. നിയമവിരുദ്ധമായാണ് ഇടപാട് നടന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ഇതിന് പിന്നാലെ ഖേംകയുടെ ഹരിയാന രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥാനം നഷ്ടമായിരുന്നു. നേരത്തേ മൂന്ന് കേസുകള്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകക്കെതിരെ ഹരിയാന സര്‍ക്കാര്‍ ചുമത്തിയിരുന്നു.

റോബര്‍ട്ട് വധേരയുടെ അനധികൃത ഇടപാടുകള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ ഹരിയാന സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഖേംക നേരത്തേ ആരോപിച്ചിരുന്നു.

Tagged with: