Categories

എന്‍ഡോസള്‍ഫാന്‍: ഏപ്രില്‍ 29ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍

endosulfanതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 29ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍.

സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ അവസാനിക്കുന്ന ഏപ്രില്‍ 29ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

എന്‍ഡോസള്‍ഫാനെതിരായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനായി മെയ് രണ്ടിന് എല്‍.ഡി.എഫ് വീണ്ടും യോഗം ചേരും. എല്‍.ഡി.എഫ് യോഗത്തിന് മുമ്പുള്ള സര്‍വ്വകക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സിനെതിരെ നടപടിയെടുക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനും എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

അതേസമയം ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് യോഗത്തിലും എന്‍ഡോസള്‍ഫാന്‍ വിഷയം ചര്‍ച്ച ചെയ്യും.

One Response to “എന്‍ഡോസള്‍ഫാന്‍: ഏപ്രില്‍ 29ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍”

  1. RAJAN Mulavukadu.

    അങ്ങിനെ ഹര്‍ത്താല്‍ വീണ്ടും തിരിച്ചു വരുന്നു,
    സന്തോഷം, സസന്തോഷം,
    ആക്ഹോഷിക്കാന്‍ ഒരു കാരണമായി!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.