Categories

രാത്രിയാത്രാ നിരോധനം: വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

wayanadu

കല്‍പറ്റ:  രാത്രിയാത്രാ പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു.

ആദ്യം വ്യാപാരികള്‍ കടയടപ്പ് സമരമാണു പ്രഖ്യാപിച്ചത്. പിന്നീട് സ്വകാര്യ ബസുടമാ സംഘം, സി.പി.ഐഎം., ബി.ജെ.പി., ജനതാദള്‍ എസ്, സി.പി.ഐ, എസ്.ഡി.പി.ഐ., എക്യുമെനിക്കല്‍ ഫോറം, ഹരിതസേന, വൈ.എം.സി.എ. തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ കടയടപ്പ് സമരം ഹര്‍ത്താലായി മാറുകയായിരുന്നു.

കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതയിലെ രാത്രിയാത്രാനിരോധനം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുക,

മൈസൂര്‍-കുട്ട-മാനന്തവാടി റോഡിലും രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.

സ്വകാര്യബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ഹര്‍ത്താലിന് പിന്തുണ നല്‍കിയതിനാല്‍ സ്വകാര്യ ബസ് സര്‍വീസുകളും മുടങ്ങും.

സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.

Tagged with: