എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : ഹര്‍ത്താലടക്കമുള്ള സമരമാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്മാറണമെന്ന് താമരശ്ശേരി ബിഷപ്
എഡിറ്റര്‍
Saturday 16th November 2013 7:15pm

thamarasheri-bishappuന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കര്‍ഷകനെ പോലും കുടിയിറക്കില്ലെന്നും പ്രശ്‌നത്തില്‍ ഇടപെടാമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉറപ്പ് നല്‍കിയതായി താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.

ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ ഹര്‍ത്താല്‍ അടക്കമുള്ള എല്ലാ സമര മാര്‍ഗങ്ങളില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂദല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വയനാട് എം. പി എം.ഐ ഷാനവാസുമൊന്നിച്ചാണ് ബിഷപ്പ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കണ്ടത്.

Advertisement