Categories

പൊട്ടിത്തെറി; തൃക്കാക്കരയില്‍ ഇന്ന് ഹര്‍ത്താല്‍

harthal

എറണാകുളം: കാക്കനാട്ട് അയ്യപ്പസേവാസംഘം വിശ്രമ കേന്ദ്രത്തിന് സമീപമുണ്ടായ പൊട്ടിത്തെറിയോടനുബന്ധിച്ച് തൃക്കാക്കരയില്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ സ്റ്റീല്‍ പാത്രത്തിലെ വെടിമരുന്നു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തന്റെ കയ്യിനു പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബോംബ് സ്‌ക്വോഡും ഫോറന്‍സിക് സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു.

കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് വിശ്രമ കേന്ദ്രം. പൊട്ടിത്തെറി നടക്കുമ്പോള്‍ 30 ഓളം ഭക്തര്‍ സ്ഥലത്തുണ്ടായിരുന്നു.

Tagged with: