തിരുവനന്തപുരം: ആറ്റിങ്ങല്‍ കരവാരത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സി.പി.ഐ.എം ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.

8 ബൈക്കുകളും ഒരു കാറും സംഘര്‍ഷത്തിനിടെ അടിച്ചു തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് കരവാരത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.