ആലപ്പുഴ: സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ചേര്‍ത്തലയില്‍ ഇന്ന് ഹര്‍ത്താല്‍. സി.പി.ഐ.എം ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

മാടക്കലില്‍ ഇന്നലെ രാത്രി നടന്ന സി.പി.ഐ.എം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഇന്നു രാവിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിനുനേരെ കല്ലേറുണ്ടായി.

ചേര്‍ത്തല സ്വദേശി സദാശിവനാണു ഇന്നലെ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.