ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ ആലപ്പുഴ ജില്ലയെ അവഗണിച്ചുവെന്നാരോപിച്ച് ഇടതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

രാവിലെ ആറു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് ഇടതുമുന്നണി ഹര്‍ത്താല്‍. ബി.ജെ.പിയുടെ ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയും

കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണെന്നും വാഹനം തടയില്ലെന്നും ഇടതുമുന്നണി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ നിന്നു പാല്‍, പത്രം, ആശുപത്രി, വിവാഹം, ദീര്‍ഘ ദൂര സര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നു ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു.

കെ.എം മാണി അവതരിപ്പിച്ച ബജറ്റിനെ പ്രതിപക്ഷം കോട്ടയം ബജറ്റാണെന്ന് ആക്ഷേപിച്ചിരുന്നു. അവഗണനക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാരും പ്രതിഷേധിച്ചതോടെ ബജറ്റില്‍ തിരുത്തല്‍ വരുത്താമെന്ന് മാണിയും വ്യക്തമാക്കിയിരുന്നു.