ഹൈദരാബാദ്: മജ്‌ലിസെ ഇതിഹാദുല്‍ മുസ്ലിമീന്‍ തലവനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയെ അറസ്റ്റ് ചെത്തതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശില്‍ ഭാഗിക ബന്ദ് തുടങ്ങി.

Ads By Google

നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേങ്ങളിലാണ് പ്രധാനമായും ബന്ദ് ആചരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കടകള്‍, ബിസിനസ്,വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

സംഘര്‍ഷം സാധ്യത പ്രദേശങ്ങളില്‍ പോലീസ്, അര്‍ധ സൈനിക വിഭാഗങ്ങളെ നിയമിച്ചിട്ടുണ്ട്.  സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കാര്യമായി ഓടുന്നില്ല.

ഉവൈസിയെ  സങ്കറെഡ്ഡി കോടതി റിമാന്റില്‍ വിട്ടതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ തിങ്കളാഴ്ച കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു.

സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആക്രമിച്ചതുള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

2005ല്‍ റോഡ് വീതി കുട്ടുന്നതിന് ആരാധനാലയം പൊളിച്ച് മാറ്റുന്ന ഉദ്യോഗസ്ഥരെ തടഞ്ഞതിനാണ് ഉവൈസിയേയും  മജ്‌ലിസെ ഇതിഹാദുല്‍ മുസ്ലിമീന്‍ നോതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തത്.