കൊച്ചി: പുതുവൈപ്പില്‍ ഐ.ഓ.സിയുടെ എല്‍.പി.ജി പ്ലാന്റിനെതിരായ ജനകീയ സമരത്തില്‍ ഇന്ന് രാവിലെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദിഷ്ട എല്‍പിജി സംഭരണിക്കെതിരെ ജനകീയ സമരം നടന്നുവരുന്ന പുതുവൈപ്പിനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് സമര പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് രാവിലെ മുതല്‍ വന്‍ പൊലീസ് സന്നാഹത്തില്‍ പ്ലാന്റ് തുറക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പ്ലാന്റ് അധികൃതര്‍ ശ്രമം നടത്തിയ സാഹചര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.


Also Read: ഇന്ത്യയെ ഞെട്ടിച്ച് പച്ചപ്പട; ചാംപ്യന്‍സ് ട്രോഫി കിരീടം പാകിസ്ഥാന്‍ സ്വന്തമാക്കിയത് 180 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ


സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച സമര പ്രവര്‍ത്തകര്‍ക്ക് നേരെ പ്ലാന്റിനകത്ത് നിന്നും കല്ലുകള്‍ വലിച്ചെറിയുകയും ഇതിനെ തുടര്‍ന്ന് ചിതറിയോടിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമര പ്രവര്‍ത്തകരെ ഞാറയ്ക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ ഭീകരമായി മര്‍ദ്ദിക്കുകയും പ്രധാന സമരപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു എ.ആര്‍ ക്യാംപില്‍ തടവിലാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം 50-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലരുടെയും തലയിലും കൈകാലുകളിലും വളരെ ഗുരുതരമായ പരിക്കുകള്‍ ഉണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നും മന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നും പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുവാന്‍ പോകുന്നുവെന്നും മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയെ അറിയിച്ചപ്പോള്‍ താന്‍ നിസ്സഹായയാണ് എന്നാണ് മറുപടി ലഭിച്ചത്.


Don’t Miss: ശശി തരൂരിനെ കോപ്പിയടിച്ച് പ്രധാനമന്ത്രി; മാസങ്ങള്‍ക്ക് മുന്‍പ് തരൂര്‍ പറഞ്ഞ കാര്യം ഇന്നലെ പറഞ്ഞ് നരേന്ദ്രമോദി; നൈസായി ട്രോളി ശശി തരൂര്‍


ഗുരുതരമായി പരിക്കേറ്റ സമര പ്രവര്‍ത്തകര്‍ എറണാകുളം ജില്ലാ ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും മാലിപ്പുറം പ്രാഥമികആരോഗ്യ കേന്ദ്രത്തിലും മറ്റുമായി ചികിത്സയിലാണ്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സമര സഹായ സമിതി നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്നും വൈകീട്ട് 5 മണിക്ക് സമര സഹായ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഐ.ജി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും പൊതു യോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ മാര്‍ച്ച് ഐ.ജി ഓഫിസ് പരിസരത്ത് വച്ച് പോലീസ് തടയുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. സമര പ്രവര്‍ത്തകയായ നിമ്മി ജോണ്‍സണെ ലാത്തികൊണ്ട് തള്ളി സി.ഐ അനന്തലാല്‍ സമര സഹായ സമിതി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആത്മസംയമനം പാലിച്ച സമര പ്രവര്‍ത്തകര്‍ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു. പ്രൊഫ. കുസുമം ജോസഫ്, എം.എന്‍ ഗിരി, പുരുഷന്‍ ഏലൂര്‍, ദാസന്‍, ജാക്‌സണ്‍ പൊള്ളയില്‍, ഹാഷിം ചേന്ദമ്പിള്ളി, യേശുദാസ് വരാപ്പുഴ, പി.സി സുബ്രമണ്യന്‍, വി.ഡി മജീന്ദ്രന്‍, നിമ്മി ജോണ്‍സണ്‍, ശരത് ചേലൂര്‍ തുടങ്ങി സമരപ്രവര്‍ത്തകര്‍ മാര്‍ച്ചിനും പൊതുയോഗത്തിനും നേതൃത്വം നല്‍കി.


Also Read: സോഷ്യല്‍ മീഡിയയില്‍ താരമായ കുഞ്ഞു ശിവന്യയുടെ പിറന്നാളാഘോഷം കെങ്കേമം; വീഡിയോ വൈറലാകുന്നു


പുതുവൈപ്പ് ഐ.ഓ.സി എല്‍.പി.ജി വിരുദ്ധ സമര സഹായ സമിതി. എന്‍.എ.പി.എം കേരളം, വെല്‍ഫെയര്‍ പാര്‍ട്ടി, സി.പി.ഐ.എം.എല്‍ റെഡ് ഫ്ളാഗ്, ആം ആദ്മി പാര്‍ട്ടി, സോളിഡാരിറ്റി, സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍,നാഷണല്‍ സെകുലര്‍ കോണ്‍ഗ്രസ്, കോറല്‍, പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍, കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ദേശീയ തലത്തില്‍ മേധാ പട്കര്‍, പ്രഫുല്ല സാമന്തരെ, അരുണ റോയ്, സന്ദീപ് പാണ്ഡെയ്, ഗബ്രീലിനെ ഡിട്രീച്ച്, ലിംഗരാജ് ആസാദ്, ബിനായക് സെന്‍ അടക്കം നൂറുകണക്കിന് നേതാക്കള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.