എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടിലെ കോളകളുടെ നിരോധനം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിര്; കോള കമ്പനികള്‍ക്കായി കേന്ദ്ര ഭക്ഷ്യമന്ത്രി
എഡിറ്റര്‍
Friday 3rd March 2017 9:24am

 

ന്യൂദല്‍ഹി: കോള കമ്പനികള്‍ക്കായി വാദങ്ങളുമായി കേന്ദ്ര ഭക്ഷ്യ മന്ത്രി ഹര്‍സിമ്രാട്ട് കൗര്‍ ബാദല്‍. തമിഴ്‌നാട്ടില്‍ കൊക്ക കോളയും പെപ്‌സിയും ബഹിഷ്‌കരിച്ച നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബാദല്‍ അഭിപ്രായപ്പെട്ടു. ഇത്തരം നടപടികള്‍ കരിഞ്ചന്ത വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യുവെന്നും ബാദല്‍ പറഞ്ഞു.


Also read കോളകള്‍ക്ക് പുഴവെള്ളമെടുക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി; കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍


ഈ മാസം ഒന്നുമുതല്‍ തമിഴ്‌നാട്ടിലെ വ്യാപാരി സംഘടനകള്‍ കോളയുടെയും പെപ്‌സിയുടെയും വില്‍പ്പന നിരോധിച്ചിരുന്നു. ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിച്ച് ലാഭം കൊയ്യുന്ന കുത്തകകളുടെ ചൂഷണ നയത്തിനെതിരായാണ് വണികര്‍ കൂട്ടമൈപ്പു പേരൈവ ഉല്‍പ്പന്നങ്ങള്‍ മുതല്‍ വില്‍ക്കേണ്ടതെന്നു തീരുമാനിച്ചത്. നമ്മുടെ നാട്ടിലെ ജലം ഊറ്റി ലാഭം കൊയ്യുന്ന വിദേ കുത്തകകളുടെ വ്യാപരത്തെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന തീരുമാനവുമായി സംഘടന് രംഗത്തെത്തിയത്.

എന്നാല്‍ കമ്പനികള്‍ക്കായി വാദിക്കുന്ന അഭിപ്രായപ്രകടനവുമായാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെ ജനാധിപത്യ വിരുദ്ധമായാണ് മന്ത്രി വിശേഷിപ്പിച്ചത്. ഇവ കരിഞ്ചന്തയ്ക്ക് വഴിയൊരുക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന നിരോധനത്തില്‍ നിന്ന് പിന്മാറാന്‍ സംഘടനകളോട് പരോക്ഷമായി ആവശ്യപ്പെടുന്നതാണ്.


Dont miss ‘ മുഖ്യമന്ത്രിയ്‌ക്കെതിരായ സംഘപരിവാര്‍ ആക്രോശങ്ങള്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയുടെ ഫലം ‘ : ഇ.പി ജയരാജന്‍ 


ജലം ഊറ്റുന്ന കമ്പനികളുടെ നയത്തിനെതിരായാണ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്തത്. സംഘടനയിലെ അംഗങ്ങളോട് ഇവ മാര്‍ച്ച് മുതല്‍ വില്‍ക്കരുതെന്ന നിര്‍ദ്ദേശം മുന്നോട്ട് വക്കുകയായിരുന്നു വണികര്‍ കൂട്ടമൈപ്പു പേരൈവ്.

വണികര്‍ കൂട്ടമൈപ്പു പേരൈവിനു പുറമേ തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷനും നിരോധനത്തിനു ആഹ്വാനം ചെയ്തിരുന്നു. പെപ്‌സി കൊക്കക്കോള ഉത്പന്നങ്ങളില്‍ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഇവ നിരോധിക്കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു സംഘടനകളുടെ അഭിപ്രായം

Advertisement