Categories

ഹാരിപോട്ടര്‍ നായകന്‍ റാഡിക്ലിഫും സച്ചിന് പിറകേ

sachin-haripoterലണ്ടന്‍: റോജര്‍ ഫെഡററിനും ഉസൈന്‍ ബോള്‍ട്ടിനും ശേഷം റാഡിക്ലിഫും സച്ചിന് പിറകേ. ജെ. കെ. റൗളിംഗിന്റെ ഹാരിപോട്ടര്‍ പരമ്പരയിലെ നായകന്‍ ഡാനിയേല്‍ റാഡ്ക്ലിഫിന്റെ പ്രിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ‘സച്ചിനുമായുള്ള കൂടിക്കാഴ്ചയും ഓട്ടോഗ്രാഫും തന്നെയും കൂട്ടുകാരെയും ത്രില്ലടിപ്പിച്ചു. മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഓട്ടോഗ്രാഫ് നിധി പോലെയാണ് സൂക്ഷിച്ചുവച്ചിട്ടുള്ളത്. താന്‍ സച്ചിന്റെ വലിയ ആരാധകനാണ്. ലോകത്തിലെ ഇതിഹാസ താരമാണ് സച്ചിന്‍’-റാഡിക്ലിഫ് കൂട്ടിച്ചേര്‍ത്തു.

തന്നെ പോലെ ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ നെഞ്ചേറ്റുന്നവരാണ്. ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാനിരിക്കെ ഇന്ത്യയില്‍ അധികം വൈകാതെ ഒരു സന്ദര്‍ശനം നടത്താന്‍ പദ്ധതിയിടുന്നതായും ഡാനിയേല്‍ റാഡിക്ലിഫ് പറഞ്ഞു. സച്ചിനെ കൂടാതെ ഷാരൂഖ് ഖാനെയും ഒരുപാട് ഇഷ്ടമാണെന്നും ഹിന്ദി ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടന്നും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു. ഹാരിപോട്ടര്‍ നോവലിന്റെ അവസാനഭാഗമായ ദ ഡെത്ത്‌ലി ഹാലോസ് രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ ചെയ്യുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.