എഡിറ്റര്‍
എഡിറ്റര്‍
ഹാരിസണിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Sunday 12th January 2014 6:30pm

harrisons

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിനെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹാരിസണിന്റെ ആസ്തി മൂന്ന് കമ്പനികളിലേക്ക് ലയിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാനത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. തങ്ങളുടെ ആസ്തി മുഴുവന്‍ മൂന്ന് കമ്പനികളിലേക്ക് ലയിപ്പിക്കുന്നിന് അനുമതി തേടി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയും കമ്പനിയെ ലയിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും സെബിയ്്ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഇതിനെ മറികടന്നാണ് ഹാരിസണിന്റെ ആസ്തി മുഴുവന്‍ എന്‍ചാന്റിംഗ് പ്ലാന്റേഷന്‍സ് ലിമിറ്റഡ്, മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ്, ഹാര്‍മണി പ്ലാന്റേഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് ലയിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളത്തിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കമ്പനി ലയനം സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ചെന്നും എതിര്‍ക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

ഹാരിസണിന്റെ ഭൂമിയേറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന നീക്കത്തെ ഇത് ബാധിക്കും. ഫെറ നിയമം ലംഘിച്ച് രാജ്യത്തു നിന്ന് പണം കടത്തിയെന്നും നിയമം ലംഘിച്ച് ഭൂമിയിടപാട് നടത്തിയെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപ്രസക്തമാവും.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലയനത്തിന് അനുമതി നല്‍കിയാല്‍ പുതിയ കമ്പനികള്‍ക്കെതിരെ നടപടികള്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും.

സംസ്ഥാനത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഹാരിസണ്‍ നടത്തിയ ചട്ടലംഘനങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനികാര്യ മന്ത്രാലയത്തിന്റെ ചെന്നൈയിലുള്ള പ്രാദേശിക ഡയറക്ടര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നിട്ടും ഹാരിസണ്‍സിന് അനുകൂലിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ദുരൂഹത ഉയര്‍ത്തുന്നു.

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു

Advertisement