വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന കളിക്കാരിയാണ് ഹര്‍മന്‍ പ്രീത് കൗര്‍. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയ്ക്ക് ഫൈനല്‍ പ്രവേശനം ഒരുക്കിയത് ഹര്‍മന്‍പ്രീത് കൗര്‍ ആയിരുന്നു.

Subscribe Us:

ഹര്‍മനിന്റെ ജഴ്സി നമ്പറിനും ഒരു രഹസ്യമുണ്ട്. 84-ാം നമ്പര്‍ ജഴ്‌സിയാണ് ഹര്‍മന്‍ ധരിക്കാറ് 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹര്‍മന്‍പ്രീത് ഈ ജേഴ്സി ധരിക്കുന്നത്.


Also read സിക്‌സര്‍ പായിച്ചു തുടങ്ങിയതിന്റെ രഹസ്യം വെളിപ്പെടുത്തി; ഹര്‍മന്‍ പ്രീത് കൗര്‍


1984 ല്‍ ഇന്ദിരഗാന്ധി സിഖ്കാരായ രണ്ട് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതോടെ സിഖ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നിരവധി ആക്രമണങ്ങളാണ് നടന്നത് .
സ്ഥിരം 84 നമ്പര്‍ ജേഴ്‌സിയാണ് ഹര്‍മന്‍പ്രീത് ധരിക്കാറെങ്കിലും ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ 17 നമ്പര്‍ ജേഴ്‌സിയാണ് താരം ധരിച്ചിരുന്നത്.

പഞ്ചാബിലെ മോഗയില്‍ ജനിച്ച 28 വയസ്സുകാരിയായ ഹര്‍മന്‍പ്രീത് സിഖ് വംശജയാണ്. പാകിസ്ഥാനെതിരെ 2009 വനിതാ ലോകകപ്പ് മത്സരത്തിലായിരുന്നു കൗറിന്റെ ഏകദിന അരങ്ങേറ്റം.