എഡിറ്റര്‍
എഡിറ്റര്‍
കുട്ടി ഹാര്‍ലികള്‍ പുറത്തുവന്നു
എഡിറ്റര്‍
Wednesday 6th November 2013 1:58pm

harli

പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് നിര്‍മിച്ച ക്രൂസര്‍ ബൈക്കുകള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തിറക്കി.

ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സൈക്കിള്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോ ( ഇഐസിഎംഎ)യിലാണ് വിലക്കുറവുള്ള രണ്ട് പുതിയ മോഡലുകളെ ഹാര്‍ലി പരിചയപ്പെടുത്തിയത്.

സ്ട്രീറ്റ് 500 , സ്ട്രീറ്റ് 750 എന്നീ പുതിയ മോഡലുകള്‍ക്ക് അഞ്ചു ലക്ഷം രൂപയില്‍ താഴെയായിരിക്കും വില.

ക്രൂസര്‍ ബൈക്ക് നിര്‍മാണരംഗത്തെ കുലപതിയായ ഹാര്‍ലിഡേവിഡ്‌സണ്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്ലാറ്റ്‌ഫോമില്‍ ബൈക്ക് നിര്‍മിക്കുന്നത്.

പുതുതായി നിര്‍മിച്ച 494 സിസി , 749 സിസി എന്നീ ഡിസ്‌പ്ലേസ്!മെന്റിലുള്ള വി ട്വിന്‍ എന്‍ജിനുകളാണ് ഹാര്‍ലി സ്ട്രീറ്റിന് കരുത്തേകുക.

റെവലൂഷന്‍ എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിന്റെ ആയുസും പ്രകടനക്ഷമതയും കൂട്ടുന്നതിനായി ലിക്വിഡ് കൂളിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.

കരുത്തിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും സ്ട്രീറ്റ് 500 ന് 42 ബിഎച്ച്പിയും സ്ട്രീറ്റ് 750 ന്  55 ബിഎച്ച്പിയും കരുത്ത് പ്രതീക്ഷിക്കാം. ആറു സ്പീഡാണ് ഗീയര്‍ബോക്‌സ്.

ഏറ്റവും വിലക്കുറവുള്ള ഹാര്‍ലി മോഡലായാണ് സ്ട്രീറ്റ് എത്തുന്നത്. നിലവില്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ മോഡല്‍ 5.60 ലക്ഷം രൂപ വിലയുള്ള സൂപ്പര്‍ലോയാണ്. സ്ട്രീറ്റ് 500 ന്റെ വില 3.50 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് വാഹനലോകത്തെ അഭ്യൂഹം.

ഹരിയാനയിലെ ബാവല്‍ പ്ലാന്റിലാണ് കുട്ടി ഹാര്‍ലികള്‍ നിര്‍മിക്കുക. മെയ്ഡ് ഇന്‍ ഇന്ത്യ ഹാര്‍ലികള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

ഫെബ്രുവരിയില്‍ നടക്കുന്ന 2014 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരിക്കും പുതിയ ഹാര്‍ലികള്‍ വിപണിപ്രവേശം നടത്തുക. അടുത്തവര്‍ഷം പകുതിയോടെ ഈ മോഡലുകള്‍ ഹാര്‍ലിഡേവിഡ്‌സണ്‍ ഷോറൂമുകളില്‍ വില്‍പ്പനയ്‌ക്കെത്തും.

Autobeatz

Advertisement