ചണ്ഡീഗഡ് : ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ ഭാര്യ അനുരാധ ബാലിയെന്ന ഫിസ മുഹമ്മദ് മരിച്ച നിലയില്‍. ചണ്ഡീഗഢിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.

Ads By Google

പഞ്ചാബ് സര്‍ക്കാറിന്റെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലായിരിക്കേയാണ് ഫിസ മുഹമ്മദ്ചന്ദര്‍ മോഹനെ വിവാഹം കഴിക്കുന്നത്. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച ഇവര്‍ ഭാര്യയും മൂന്ന് കുട്ടികളുമുള്ള ചന്ദര്‍ മോഹനെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.

Subscribe Us:

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹത്തിനൊടുവില്‍ ചന്ദര്‍മോഹന്‍ ഉപമുഖ്യമന്ത്രി പദം രാജി വെക്കുകയായിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല.

എസ്.എം.എസ്സിലൂടെ ബന്ധം പിരിഞ്ഞെന്നായിരുന്നു ചന്ദര്‍മോഹന്‍ വെളിപ്പെടുത്തിയത്. പിന്നീട് ഇദ്ദേഹം തന്റെ പഴയ കുടുംബത്തോടൊപ്പം ജീവിതം പുനരാരംഭിക്കുകയും ചെയ്തു.

എന്നാല്‍ ബന്ധം പിരിഞ്ഞതിന് ശേഷം കുത്തഴിഞ്ഞ ജീവിതം നയിച്ച ഫിസ മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.