ചണ്ഡീഗഡ്: ഹരിയാനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 26 കവിഞ്ഞു. 60 ലധികം ഗ്രാമപ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. യമുന അടക്കമുള്ള സംസ്ഥാനത്തെ നദികളെല്ലാം അപകടരേഖക്കു മുകളിലായാണ് ഒഴുകുന്നത്.

തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അയല്‍സംസ്ഥാനമായ പഞ്ചാബിലും വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. അംബാല, കൈതാല്‍, കര്‍ണാല്‍, കുരുക്ഷേത്ര, സിര്‍സ, ഫത്തേബാദ് എന്നീ ജില്ലകളാണ് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത അനുഭവിക്കുന്നത്.