എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ കോഴക്കേസില്‍ ധോണിയ്ക്ക് നിക്ഷിപ്ത താല്‍പര്യമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഭിഭാഷകന്‍
എഡിറ്റര്‍
Thursday 27th March 2014 1:48pm

dhonisingle

ന്യൂദല്‍ഹി: ഐ.പി.എല്‍ കോഴക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയ്ക്ക് നിക്ഷിപ്ത താല്‍പര്യമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ.

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോഴാണ് സാല്‍വെ ഇക്കാര്യം വാദിച്ചത്.

ധോണിയ്ക്ക് ഐപിഎല്ലില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റായിരുന്നതിനാലാണത്.അദ്ദേഹത്തിന്റെ നിലപാടുകള്‍ ദുരൂഹമാണ്- സാല്‍വെ കോടതിയില്‍ വാദിച്ചു.

തന്റെ പേര് ഐ.പി.എല്‍ വാതുവെപ്പുകാരുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചത് രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്കിയതിന് പിന്നാലെയാണ് ധോണിയ്ക്ക് നേരെ സാല്‍വെയുടെ ആരോപണം.   ഈയടുത്താണ് മദ്രാസ് ഹൈക്കോടതിയില്‍ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധോണി കേസ് നല്കിയത്.

അതേ തുടര്‍ന്ന് രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അതിനിടെ ഐ.പി.എല്‍ കോഴ കേസില്‍ അറസ്റ്റിലായ ഗുരുനാഥ് മെയ്യപ്പന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധമില്ലെന്ന ശ്രീനിവാസന്റെ വാദം തന്നെയാണ് ധോണി ഉന്നയിച്ചതെന്നും ഇത് തെറ്റാണെന്നുമായിരുന്നു ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിയ്ക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്.

Advertisement