എഡിറ്റര്‍
എഡിറ്റര്‍
കുല്‍ഭൂഷന്‍ യാദവിനു വേണ്ടി വാദിക്കാന്‍ പ്രതിഫലമായി ഹരീഷ് സാല്‍വെ വാങ്ങിയത് ഒരു രൂപ
എഡിറ്റര്‍
Tuesday 16th May 2017 10:11am

ന്യൂദല്‍ഹി: പാകിസ്ഥാന്‍ തടവിലാക്കി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ യാദവിനു വേണ്ടി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞ ഫീസില്‍ സാല്‍വയേക്കാള്‍ നല്ല അഭിഭാഷകരെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്ന വിമര്‍ശനത്തിനാണ് ഇക്കാര്യം വിശദീകരിച്ച് സുഷമയുടെ മറുപടി.

രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഒരു ദിവസം ഹാജരാവാന്‍ 30 ലക്ഷം വരെ അദ്ദേഹം പ്രതിഫലം കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുല്‍ഭൂഷനായി വാദിക്കാന്‍ സാല്‍വെയ്ക്ക് സര്‍ക്കാര്‍ വന്‍തുക നല്‍കിയെന്ന നിഗമനത്തിലേക്ക് ആളുകള്‍ എത്തിയതും അതുകൊണ്ടാണ്. പക്ഷേ അങ്ങനെ വന്‍തുക പ്രതിഫലമായി വാങ്ങിയല്ല സാല്‍വെ കേസ് ഏറ്റെടുത്തതെന്നാണ് സുഷമ സ്വരാജിന്റെ വിശദീകരണം.


Dont Miss ഇനിയും ദല്‍ഹിയില്‍ പോകും; യുവമോര്‍ച്ചക്കാരെ നേരിടാന്‍ ഡി.വൈ.എഫ്.ഐ മതി: കോടിയേരി 


കുല്‍ഭൂഷന്‍ ജാദവിന്റെ പേരിലെ കുറ്റങ്ങള്‍ കെട്ടിച്ചമച്ചവയാണെന്നും വിയന്ന കരാറിന്റെ പരസ്യമായ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നും സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദിച്ചു. എന്നാല്‍ കുല്‍ഭൂഷന്‍ ജാദവ് തീവ്രവാദപ്രവര്‍ത്തനമാണ് നടത്തിയതെന്നായിരുന്നു പാകിസ്താന്റെ വാദം.

അതിനിടെ അന്താരാഷ്ട്ര കോടതിയില്‍നിന്ന് ഇന്ത്യയ്ക്ക് അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പി പി ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാകിസ്താനെ തുറന്നുകാട്ടാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചാരവൃത്തി നടത്തിയെന്നതിന് യാതൊരു തെളിവു
മില്ലാതെയാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

കുല്‍ഭൂഷണ്‍ ജാധവ് കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന്‍ ഹാജരാക്കിയെങ്കിലും വിഡിയോ കാണാന്‍ കോടതി വിസമ്മതിച്ചു. കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തുന്നതെന്ന് വാദിച്ച ഇന്ത്യ വിചാരണ പൂര്‍ത്തിയാകുംമുമ്പ് ജാധവിന്റെ വധശിക്ഷ നടപ്പാക്കുമോയെന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു. കുല്‍ഭൂഷണ്‍ ജാധവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര കോടതി കഴിഞ്ഞയാഴ്ച സ്റ്റേ ചെയ്തിരുന്നു.

Advertisement