പ്രശസ്ത കന്നട നടന്‍ ഹാരിഷ് രാജ് മലയാളത്തിലെത്തുന്നു. ബിനോയ് സംവിധാനം ചെയ്യുന്ന ഒമേഗ.എക്‌സി എന്ന സസ്‌പെന്‍സ് ത്രില്ലറിലൂടെയാണ് ഹാരിഷ് രാജ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Subscribe Us:

ബാംഗ്ലൂരില്‍  സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അവിനാഷ് എന്ന കഥാപാത്രത്തെയാണ് ഹാരിഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Ads By Google

ചിത്രത്തിന്റെ കഥ വളരെ രസകരമാണെന്നും നിരവധി ട്വിസ്റ്റുകളിലൂടെ പോകുന്നതാണ് തന്റെ കഥാപാത്രവുമെന്നാണ് നാടക നടന്‍ കൂടിയായ ഹാരിഷ് പറയുന്നത്. കഥാപാത്രം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ഹാരിഷ് പറയുന്നു.

വെറും കന്നട നടന്‍ എന്ന ലാബലില്‍ ഒതുങ്ങി നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയും അഭിനിയിക്കുമെന്നുമാണ് ഹാരിഷ് പറയുന്നത്.