എഡിറ്റര്‍
എഡിറ്റര്‍
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ റിയാദ്‌ സന്ദര്‍ശിക്കുന്നു
എഡിറ്റര്‍
Monday 17th March 2014 2:07pm

harish-face2

റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ക്ഷണത്തിന്റെ ഭാഗമായി പ്രശസ്ത  പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ റിയാദ് സന്ദര്‍ശിക്കുന്നു.

ഇന്ത്യയിലെ  പ്രത്യേകിച്ച് കേരളത്തിലെ വ്യത്യസ്ത പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഹരീഷ് വാസുദേവന്‍ ഏപ്രില്‍ 25ന് അല്‍-നഖീല്‍ ഇസ്ത്രാഹ ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കും.

പശ്ചിമഘട്ടത്തിലെ പ്രകൃതിയുടെ സംരക്ഷണം, ജലമലിനീകരണം, ക്വാറി മാഫിയകള്‍, വനനശീകരണം, നെല്‍പ്പാട സംരക്ഷണം എന്നിങ്ങനെയുള്ള വിഷയങ്ങളിലെ തന്റെ പ്രായോഗികാനുഭവത്തെക്കുറിച്ചാകും അദ്ദേഹം സംസാരിക്കുക.

നിലവില്‍ കേരള ഹൈക്കോടതിയിലെയും ചെന്നെയിലെ ഗ്രീന്‍ ട്രൈബ്യൂണലിലെയും വക്കീലായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വ്യത്യസ്ത പരിസ്ഥിതി സാമൂഹിക വിഷയങ്ങളില്‍ പങ്കെടുത്തുവരുന്നുണ്ട്.

നേരത്തെ അദ്ദേഹം കേരള ആര്‍ടിഐ ഫെഡറേഷന്റെ റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ഇവാലുവേഷന്‍ കമ്മിറ്റിയുടെ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ‘ആര്‍ടിഐ നിയമവുമായുള്ള അഞ്ച് വര്‍ഷത്തെ അനുഭവവും  ഉദ്യോഗസ്ഥഭരണത്തിലുള്ള അതിന്റെ സ്വാധീനവും’ എന്ന വിഷയത്തില്‍ രണ്ട് മാസത്തെ ഗവേഷണം നടത്തുകയും തുടര്‍ന്ന് അതിന്റെ റിസല്‍ട്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

2010ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധന പ്രചാരണത്തിന്റെ ദേശീയ പ്രചാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എസ്‌സിഇആര്‍ടി ടീച്ചര്‍ ട്രെയിനിംഗ് പദ്ധതിയില്‍ നിയമവും ജൈവവൈവിദ്ധ്യവും എന്ന വിഷയത്തില്‍  സ്റ്റേറ്റ് റിസോഴ്‌സ് വക്താവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

പ്രൊ.എം കെ പ്രസാദിനോടൊപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും താരതമ്യം ചെയ്ത് ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകം എഡിറ്റ് ചെയ്തതും ഇദ്ദേഹമാണ്. .

ഇപ്പോല്‍ വനത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വണ്‍ എര്‍ത്ത് വണ്‍ ലൈഫിന്റെ സെക്രട്ടറിയാണ് അദ്ദേഹം.
ഹരീഷ് വാസുദേവന്റെ റിഫാ സന്ദര്‍ശനത്തോടനുബന്ധിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും പ്രകൃതിയുമായി ബന്ധപ്പെട്ട പെയിന്റുങുകളുടെ എക്‌സിബിഷന്‍ നടത്താനും പദ്ധതിയുണ്ട്.

Advertisement