ന്യൂഡല്‍ഹി: പുല്ലാങ്കുഴല്‍ മാന്ത്രികന്‍ ഹരിപ്രസാദ് ചൗരസ്യയ്ക്ക് ഉന്നത് സിവിലിയന്‍ ബഹുമതിയായ  ഷെവലിയര്‍ പുരസ്‌കാരം. പുരസ്‌കാരം നവംബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് സ്ഥാനപതി ജെറോം.കെ.ബൊണ്ണഫോണ്ട് സമ്മാനിക്കും.

പുരസ്‌കാര ദാനത്തോടൊപ്പം ഹെന്റി തോര്‍ണിയന്‍ രചിച്ച ഹരിപ്രസാദ് ‘ചൗരസ്യ ആന്റ് ദ ആര്‍ട്ട് ഓഫ് ഇംപ്രവൈസേഷന്‍’ എന്ന പുസ്തകവും സി.ഡിയും പുറത്തിറക്കും.
ചൗരസ്യ റോട്ടര്‍ഡാം മ്യൂസിക് കണ്‍സര്‍വേറ്ററിലെ ഇന്ത്യന്‍ മ്യൂസിക് ഡിപ്പാര്‍ട്ട് മെന്റിന്റെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറാണ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.