ഹരിപ്പാട്: ആളില്ലാത്ത ലെവല്‍ക്രോസില്‍ വാഹനങ്ങള്‍ കുടുങ്ങി. എഞ്ചിന്‍ ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ഹരിപ്പാട് വഴിയമ്പലം ആളില്ലാത്ത ലെവല്‍ ക്രോസിലാണ് ഓട്ടോറിക്ഷും സ്‌കൂള്‍ ബസും കുടുങ്ങിയത്. തിരുവനന്തപുരം ബംഗളുരു ട്രെയിനാണ് ഇതുവഴി വന്നത്.

സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് വാഹനം ക്രോസില്‍ കുടുങ്ങുകയായിരുന്നു. ദൂരെ നിന്നും വാഹനം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ എഞ്ചിന്‍ പിടിച്ചട്ടതോടെ ദുരന്തം ഒഴിവാകുകയായിരുന്നു.

കരുവാറ്റ അല്‍ അമീന്‍ സ്‌കൂളിലെ 22 ഓളം കുട്ടികള്‍ സംഭവ സമയം ബസിലുണ്ടായിരുന്നു. 20 മനിറ്റോളം വൈകിയാണ് പിന്നീട് ട്രെയിന്‍ പുറപ്പെട്ടത്. ബസ്, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.