പാലക്കാട്: ഹരിപ്പാട് പള്ളിപ്പാട് പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ചു രണ്ട് മരണം. ഏഴുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മുട്ടം സ്വദേശി സുജിത (40), തമിഴ്‌നാട് സ്വദേശി മൂര്‍ത്തി (32) എന്നിവരാണ് മരിച്ചത്. രണ്ടുസ്ത്രീകളടക്കം ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിലധികവും തമിഴ്‌നാട് സ്വദേശികളാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പടക്കശാല ഉടമക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.

കാവില്‍ മുജീബിന്റെ പടക്കനിര്‍മ്മാണശാലക്കാണ് തീപിടിച്ചത്. വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിനും തീപിടിച്ചിട്ടുണ്ട്. . അനുവദിച്ചതിലും അധികം പടക്കം സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തീയണച്ചു. ആറുവര്‍ഷം മുമ്പും ഇവിടെ തീപിടിത്തമുണ്ടായിരുന്നു.