അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പുതിയ ആരോപണവുമായി മുംബൈ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് എച്ച്. സുരേഷ് രംഗത്ത്. 2002ലെ വംശഹത്യക്ക് ശേഷം ഗുജറാത്ത് സന്ദര്‍ശിച്ച ജനകീയ  ട്രൈബ്യൂണലിനെ അംഗമായിരുന്നു ജസ്റ്റിസ് എച്ച്. സുരേഷ് കലാപവേളയില്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് പോലീസിനോട് നരേന്ദ്രമോഡി നിര്‍ദേശിച്ചതായി അന്നത്തെ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യ ജനകീയ ട്രൈബ്യൂണല്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നുവെന്നാണ് ജസ്റ്റിസ് എച്ച് സുരേഷ് വെളിപ്പെടുത്തിയിട്ടുളളത്.

ഇത് സംബന്ധിച്ച് താനും ജനകീയ ട്രൈബ്യൂണലിനെ മറ്റൊരു അംഗമായ മുന്‍ ജഡ്ജി ജസ്റ്റിസ് പി.ബി സാവന്തും നല്‍കിയ മൊഴി സുപ്രീംകോടതി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അവഗണിച്ചതായും അദ്ദേഹം ആരോപിച്ചു. 2002ലെ വംശഹത്യയെ തുടര്‍ന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഗുജറാത്ത് സന്ദര്‍ശിച്ച ജനകീയ ട്രൈബ്യൂണലിലെ അംഗങ്ങളാണ് ഇരുവരും.

Subscribe Us:

2002 മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് സംഘം ഗുജറാത്ത് സന്ദര്‍ശനം നടത്തിയത്. മുസ്‌ലീംകളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പോലീസിന് നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്നത് സംബന്ധിച്ച് എസ്.ഐ.ടിക്ക് ട്രൈബ്യൂണല്‍ തെളിവ് നല്‍കിയത് ഹരേണ്‍ പാണ്ഡ്യ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ്.

2002 മെയ് 13നാണ് ഹരേണ്‍ പാണ്ഡ്യ ഇക്കാര്യം സംഘത്തോട് പറഞ്ഞത്. 2003 മാര്‍ച്ച് 26നാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്. ഹരേണ്‍ പാണ്ഡ്യ നല്‍കിയ മൊഴിയുടെ ഓഡിയോ ടേപ്പ് ട്രൈബ്യൂണലിന്റെ പക്കലുണ്ട്. ഗോധ്ര സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഫെബ്രുവരി 27ന് രാത്രി മോഡി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പോലീസിന് നിര്‍ദേശം നല്‍കിയതായും പാണ്ഡ്യ ട്രൈബ്യൂണലിനോട് വെളിപ്പെടുത്തിയത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

പോലീസുകാര്‍ ചെയ്യേണ്ടത് അത് ചെയ്യരുതെന്ന് ഈ യോഗത്തില്‍ വെച്ചാണ് മോഡി നിര്‍ദേശം നല്‍കിയത്. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും പോലീസിനോട് മോഡി ആവശ്യപ്പെട്ടതായി ഹരേണ്‍ പാണ്ഡ്യ പറഞ്ഞിരുന്നു. ഒരു കോടതിക്കും ഇത് അവഗണിക്കാന്‍ സാധിക്കില്ല. തന്നോടും ജസ്റ്റിസ് സാവന്തിനോടുമാണ് പാണ്ഡ്യ ഇക്കാര്യം പറഞ്ഞത്. ഈ ഓഡിയോ ടേപ്പ് ട്രൈബ്യൂണല്‍ എസ്.ഐ.ടിക്ക് കൈമാറിയിട്ടുണ്ടെന്നും ജസ്റ്റിസ് സുരേഷ് പറഞ്ഞു.

Malayalam news

Kerala news in English