എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐ കുറ്റപത്രം അസംബന്ധം; ലാവലിനായി പിണറായി ശ്രമിച്ചത് നല്ല ഉദ്ദേശത്തോടെ: ഹരീഷ് സാല്‍വേ
എഡിറ്റര്‍
Friday 17th March 2017 12:25pm

 

കൊച്ചി: പിണറായിക്കെതിരായ സി.ബി.ഐ കുറ്റപത്രം അസംബന്ധമെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. പിണറായി ലാവലിനായി ശ്രമിച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെന്നും നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ഹരീഷ് സാല്‍വേ കോടതിയില്‍ പറഞ്ഞു.


Also read ‘ഈ നേതൃത്വത്തെ വച്ച് മുന്നോട്ടു പോകാനാകില്ല’; ഗോവയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു 


കെ.എസ്.ഇ.ബിയുടെ വാണിജ്യപരമായ പുരോഗതിക്ക് വേണ്ടിയായിരുന്നു പിണറായി ശ്രമിച്ചത് ലാവലിന്‍ അഴിമതി ഉണ്ടാക്കിയെടുത്ത കഥയാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിനു സഹായം ചെയ്യുക എന്നത് പദ്ധതിയില്‍ ഉണ്ടായിട്ടില്ലെന്നും പിണറായിക്കായി ഹാജരായ ഹരീഷ് സാല്‍വേ കോടതിയില്‍ അറിയിച്ചു.

പിണറായിയുടെ കാലത്തല്ല ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയിരുന്നതെന്നും. കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലാണ് കരാറിന് വേണ്ടേി ശ്രമിച്ചിരുന്നതെന്നും ഹരീഷ് സില്‍വേ പറഞ്ഞു.

പിണറായി ഉള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ത്തിരുന്നവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ഹജരായാപ്പോഴാണ് ഹരീഷ് സില്‍വേ പിണറായി നല്ല ഉദ്ദേശത്തോടെയായിരുന്നു കരാറില്‍ ഇടപെട്ടിരുന്നതെന്ന് വാദിച്ചത്.

Advertisement