എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍ഡ്‌ലി ഡേവിഡ്‌സണിന് ഇന്ത്യയില്‍ ഇനി സ്വന്തം പ്ലാന്റ്
എഡിറ്റര്‍
Friday 22nd June 2012 2:54pm

ന്യൂദല്‍ഹി: ലോകത്തിലെ ഒന്നാം  നമ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങുന്നു.

രാജ്യത്ത് സ്വന്തമായി പ്ലാന്റ് തുടങ്ങുന്നതോടെ ഹാര്‍ഡിലിയുടെ വിലയിലും കുറവുണ്ടാകും. ബി.എം.ഡബ്ല്യൂ, കവസാക്കി, കെ.ടി.എം. ഹോസ്യാങ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ ഹാര്‍ഡ്‌ലിക്കു പുറമേ ബൈക്കുകള്‍ പുറത്തിറക്കിയിരുന്നു. ഇതു മൂലം നേരിട്ട വെല്ലുവിളി മറികടക്കാനാണ്  സ്വന്തം പ്ലാന്റുമായി ഹാര്‍ഡ്‌ലി എത്തുന്നത്. ഇതുവരെ രാജ്യത്ത് അസംബിള്‍ ചെയ്തായിരുന്നു ബൈക്കുകള്‍ ഇറക്കിയിരുന്നത്. ഹരിയാനയിലെ ബാവലിലാണ് ഹാര്‍ഡിലിയുടെ പ്ലാന്റ് തുടങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം 716 ബൈക്കുകള്‍ ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 5.60 ലക്ഷമുള്ള സൂപ്പര്‍ ലോ മോഡല്‍ മുതല്‍ 35.45 ലക്ഷത്തിന്റെ അള്‍ട്രാ ക്ലാസിക് ഇലക്ട്ര ഗ്ലൈഡ് വരെ ഹാര്‍ഡ്‌ലി ഇന്ത്യയില്‍ പുറത്തിറക്കുന്നുണ്ട്.

Advertisement