എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ വരുന്നു, കൊച്ചിയിലേക്ക്
എഡിറ്റര്‍
Tuesday 29th May 2012 4:43pm

കൊച്ചി: ബൈക്കുകളിലെ രാജാവ് ഇനി കേരളത്തിലെ റോഡുകളിലേക്കും വരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രീമിയം ബൈക്ക് വിപണിയുടെ 40 ശതമാനവും ഈ അമേരിക്കന്‍ കമ്പനി കയ്യടക്കിയിരുന്നു. വന്‍ നഗരങ്ങള്‍ക്കൊപ്പം ചെറുനഗരങ്ങളിലും വേരുറപ്പിച്ച് വാര്‍ഷിക നിരക്ക് 25-30 ശതമാനമാക്കി ഉയര്‍ത്താനുള്ള കമ്പനിയുടെ ഭാഗമായാണ് കേരളത്തിലേക്കുള്ള പ്രവേശനം. ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയിലും ഗോവയിലും ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ എം. ഡി അനൂപ് പ്രകാശ് അറിയിച്ചു.

ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ ആദ്യമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞയാഴ്ച്ച ഹാര്‍ഡ്‌ലി ഷോറൂം ആരംഭിച്ചിരുന്നു. നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഛണ്ഡീഗഢ്, ചെന്നൈ, കൊല്‍ക്കത്ത, എന്നീ നഗരങ്ങളില്‍ കമ്പനിക്ക് ഷോറൂമുണ്ട്. ചെറുനഗരങ്ങളിലും വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. കൊച്ചിക്ക് പുറമേ ജയ്പൂര്‍, ഭുവനേശ്വര്‍, എന്നിവിടങ്ങളിവലും ഡീലര്‍ഷിപ്പ് തുടങ്ങും.

ഹാര്‍ഡ്‌ലിയുടെ ഇന്ത്യയിലെ പതിനഞ്ച് മോഡലുകളും കൊല്‍ക്കത്തയിലെ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി 22 മാസത്തിനുള്ളില്‍ തന്നെ ആയിരത്തിലധികം ബൈക്കുകളാണ് ഹാര്‍ഡ്‌ലി വിറ്റഴിച്ചത്. 5.60 ലക്ഷം മുതല്‍ 35.60 ലക്ഷം വരെയാണ് ഇതിന്റെ വില. കൊല്‍ക്കത്തയിലെ ഷോറൂം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതിലധികം ബുക്കിംഗ് കമ്പനിക്ക് ലഭിച്ചിരുന്നു.

Advertisement