എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ശിവസേനയെ ഹാര്‍ദിക് പട്ടേല്‍ നയിച്ചേക്കുമെന്ന് ഉദ്ധവ് താക്കറെ
എഡിറ്റര്‍
Tuesday 7th February 2017 4:49pm

HARDIK-AND-UDHAV


1995 മുതല്‍ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ തെറ്റിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന 227 സീറ്റുകളില്‍ 40 സ്ഥലത്ത് ഗുജറാത്തി വോട്ടര്‍മാര്‍ നിര്‍ണായക ശക്തികളാണ്.


മുംബൈ:  വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ ശിവസേനയുടെ മുഖം ഹാര്‍ദിക് പട്ടേലായിരിക്കുമെന്ന സൂചന നല്‍കി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ബാന്ദ്രയിലെ താക്കറെയുടെ വീട്ടിലെത്തിയ ഹാര്‍ദിക് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.

ഇതു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയാണ്. ഇതിനുള്ളില്‍ എല്ലാം തീരുമാനമാവണമെന്ന് പറയുന്നത് ശരിയല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മുഖമായി ഹാര്‍ദികിന് എന്തുകൊണ്ട് വന്നുകൂടാ ? താക്കറെ ചോദിച്ചു.

ശിവസേനയ്ക്ക് ആവശ്യമുള്ളപ്പോള്‍ സഹായം നല്‍കുമെന്ന് സന്ദര്‍ശനത്തിനിടെ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.


Read more: ഷാരൂഖ് ചിത്രം റഈസിന് പാകിസ്ഥാനില്‍ നിരോധനം


1995 മുതല്‍ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍  തെറ്റിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന 227 സീറ്റുകളില്‍ 40 സ്ഥലത്ത് ഗുജറാത്തി വോട്ടര്‍മാര്‍ നിര്‍ണായക ശക്തികളാണ്.

അതേ സമയം മുംബൈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് ഹാര്‍ദിക് പട്ടേലുമായുള്ള സേനയുടെ സഖ്യമെന്നാണ് സൂചന. ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തിയ ഹാര്‍ദിക് രണ്ടു മണിക്കൂറോളം സംസാരിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ ഘടകമായ മുംബൈയില്‍ ഇതാദ്യമായാണ് ശിവസേനയും ബി.ജെ.പിയും സ്വതന്ത്രമായി മത്സരിക്കുന്നത്.

Advertisement