എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍ദ്ദിക് പാണ്ഡ്യ നായിക്കും: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു
എഡിറ്റര്‍
Wednesday 1st February 2017 2:59pm

hardik


ഫെബ്രുവരി 23നു ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കേ യുവതാരങ്ങള്‍ക്കു നിര്‍ണ്ണായകമാണ് സന്നാഹ മത്സരം.


മുംബൈ: ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഈ മാസം 16 മുതല്‍ 18 വരെയാണ് മുംബൈയില്‍ സന്നാഹ മത്സരം നടക്കുന്നത്.


Also read ഉത്തേജക മരുന്ന് പരിശോധനയില്‍ ആന്ദ്രെ റസല്‍ ക്ലീന്‍ ബൗള്‍ഡ് 


യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ടീമില്‍ കേരള താരം സഞ്ജുവിന് ഇടം ലഭിച്ചിട്ടില്ല. ഹാര്‍ദ്ദിക്കിനെ കൂടാതെ ശ്രേയസ്സ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും ത്രിദിന മത്സരത്തിനുള്ള ടീമില്‍ ഇടം നേടിയിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളിലെ മോശം ഫോമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്ന സഞ്ജു കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ടീമിനു പുറത്താണ്.

ഫെബ്രുവരി 23നു ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കേ യുവതാരങ്ങള്‍ക്കു നിര്‍ണ്ണായകമാണ് സന്നാഹ മത്സരം. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് സീനിയര്‍ ടീമില്‍ അവസരം ലഭിക്കുന്ന സാഹചര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത കാലത്തുള്ളത് അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. നാലു മത്സരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം.

ഇന്ത്യ എ ടീം: ഹാര്‍ദ്ദിക്ക് പാണ്ഡ്യ (ക്യാപ്റ്റന്‍), അഖില്‍ ഹെര്‍വാഡ്ക്കര്‍, പ്രിയങ്ക് കിരിത് പഞ്ചാല്‍, ശ്രേയസ് അയ്യര്‍, അന്‍കിത് ബവ്നെ, റിഷാഭ് പന്ത്, ഇശാന്‍ കിഷന്‍, ഷഹ്ബാസ് നദീം, കൃഷ്നപ്പ ഗൗതം, കുല്‍ദീപ് യാദവ്, നവ്ദീപ് സൈനി, അശോക് ദിണ്ഡ, മുഹമ്മദ് സിറാജ്, രാഹുല്‍ സിംഗ്, ബാബ ഇന്ദ്രജിത്ത്

Advertisement