ഹൈദരാബാദ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 86 റണ്‍സിന്റെ ലീഡ്. ലക്ഷ്മണിന്റേയും (74) ഹര്‍ഭജന്റേയും (85*) മികച്ച ബാറ്റിംഗാണ് ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പതിന് 436 എന്ന നിലയിലാണ്.

2ന് 178 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സച്ചിന്റെ വിക്കറ്റ് 13 നഷ്ടമായി. തുടര്‍ന്ന് ലക്ഷ്മണും ദ്രാവിഡും (45) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ക്യാപ്റ്റന്‍ വെറ്റോറി ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ മധ്യനിര തകര്‍ന്നു. വേര്‍പിരിയാത്ത പത്താംവിക്കറ്റ് കൂട്ടുകെട്ടില്‍ ഹര്‍ഭജനും ശ്രീശാന്തും (14*) ചേര്‍ന്ന് 69 റണ്‍സ് നേടിയിട്ടുണ്ട്.