ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്റെ തിരിച്ചുവരവ് അതിഗംഭീരമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ഇന്നലെ രാത്രി ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി-20 മത്സരത്തിലെ ഹര്‍ഭജന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നെന്നും ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം പ്രകടനങ്ങളാണ് വേണ്ടതെന്നും ധോണി പറഞ്ഞു.

Ads By Google

Subscribe Us:

‘ഞാന്‍ ഹര്‍ഭജന്റെ മികച്ച ബൗളിംങ് ഇതിന് മുമ്പും കണ്ടിട്ടിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ഏറ്റവും നല്ല പ്രകടനം തന്നെയാണ്. തന്റെ തിരിച്ചു വരവ് മികച്ച അവസരത്തിലാക്കി മാറ്റുവാനും അദ്ദേഹത്തിനു കഴിഞ്ഞു’. ഇംഗ്ലണ്ടിനെ തൊണ്ണൂറ് റണ്‍സുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചപ്പോഴാണ് ധോണി ഇക്കാര്യം പറഞ്ഞത്. താന്‍ വളരെ സന്തോഷനാണെന്നും ഹര്‍ഭജന് നല്ല പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

‘ബാറ്റ്സ്മാന്‍ ഒരു ബോളിനായി ക്ഷണിക്കുമ്പോള്‍ അദ്ദേഹം ബൗള്‍ ചെയ്യില്ല’ എന്നതാണ് ഹര്‍ഭജന്റെ ബൗളിംങില്‍ തന്നെ ആകര്‍ഷിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ധോണി പറഞ്ഞു. വളരെ ദൃഢമായ മനസും ഫീല്‍ഡിങിനെപ്പോലും ശ്രദ്ധിക്കാത്ത ബൗളിംങും ഹര്‍ഭജന്റെ മാത്രം പ്രത്യേകതയാണെന്നും ധോണി പറഞ്ഞു.

സുരേഷ് റെയ്നയേയും ഗൗതം ഗംഭീറിനേയും കലവറയില്ലാതെ അഭിനന്ദിക്കാനും അദ്ദേഹം മടിച്ചില്ല. രണ്ടുപേരും അവരുടെ ഏറ്റവും നല്ല പ്രകടനങ്ങളാണ് കാഴ്ചവെച്ചതെന്നും പറഞ്ഞു.