എഡിറ്റര്‍
എഡിറ്റര്‍
ഹര്‍ഭജന്‍ സിങ്ങിന്റെ പഞ്ചാബി ആല്‍ബം പുറത്തിറങ്ങി
എഡിറ്റര്‍
Thursday 31st January 2013 9:47am

ക്രിക്കറ്റില്‍ മാത്രമല്ല വേണമെങ്കില്‍ സംഗീതത്തിലും ഒരു കൈ നോക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വന്തം താരം ഹര്‍ഭജന്‍ സിങ്. ഏക് സുനേഹ എന്ന ആല്‍ബത്തിലൂടെ ആദ്യമായി സംഗീത ലോകത്തേക്ക് ചുവട് വെച്ചിരിക്കുകയാണ് ഭാജി.

Ads By Google

താന്‍ ഒരു പാട്ടുകാരനൊന്നുമല്ലെങ്കിലും തരക്കേടില്ലാതെ ഒരു ആല്‍ബത്തില്‍ പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭാജി ഇപ്പോള്‍.

‘എന്റെ ആദ്യത്തെ പാട്ട് എല്ലാവരും കേള്‍ക്കുമെന്ന് കരുതുന്നു. ഇതിനായി എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണയും സ്‌നേഹവും തുടര്‍ന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’-ഹര്‍ഭജന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

കളിക്കളത്തിലെ പ്രകടനം ആലാപനത്തിലും ആവര്‍ത്തിക്കാന്‍ ഹര്‍ഭജന്‍ സിങിന് സാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആല്‍ബത്തിലൂടെ വ്യക്തമാകുന്നത്.

ഏക് സുനേഹ    എന്ന ആല്‍ബം യൂട്യൂബ് വഴിയാണ് ആദ്യം റിലീസ് ചെയ്തത്. സഞ്ജയ് ഗോറിയാണ് സംവിധായകന്‍. ഹര്‍ഭജന്റെ ഗാനം ചിട്ടപ്പെടുത്തിയത് തേജ്വന്ത് കിട്ടു ആണ്. ആദ്യമണിക്കൂറുകളില്‍ തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചത്.

Advertisement