എഡിറ്റര്‍
എഡിറ്റര്‍
ബിസ്‌കറ്റും സ്‌നാക്‌സും വില്ക്കാന്‍ ഭാജി
എഡിറ്റര്‍
Monday 27th January 2014 2:45pm

harbhajan-sad

ക്രിക്കറ്റില്‍ നിന്നും മാറി ബിസ്‌കറ്റും സ്‌നാക്‌സും വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്. ഇത് ഒരു ബിസിനസാണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുത്.

കളേഴ്‌സ് ചാനലിന്റെ പുതിയ റിയാലിറ്റി ഷോയ്ക്കു വേണ്ടിയാണ് ഭാജി ബിസ്‌കറ്റ് വില്ക്കാനൊരുങ്ങുന്നത്.

സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കി ഒരു ദിവസം സാധാരണക്കാരനായി ജീവിക്കുക എന്നതാണ് ഷോയുടെ ലക്ഷ്യം.

മിഷന്‍ സപ്‌നേ എന്നു പേരു നല്കിയിരിക്കുന്ന റിയാലിറ്റി ഷോയില്‍ ഹര്‍ഭജനെക്കൂടാതെ ബോളിവുഡ്, മിനിസ്‌ക്രീന്‍, കായികമേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.

സമൂഹത്തിന്റെ താഴേക്കിടയിലേക്കിറങ്ങിയുള്ള ജോലികളായിരിക്കും മത്സരാര്‍ഥികള്‍ക്കു നല്കുന്നത്.

സല്‍മാന്‍ ഖാന്‍, വരുണ്‍ ധവാന്‍, മിഖ സിംഗ് തുടങ്ങിയവരാണ് സാധാരണക്കാരനായി ജീവിക്കാന്‍ പോകുന്നത്.

Advertisement